യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരങ്ങളായ തൻവി ശർമയും ആയുഷ് ഷെട്ടിയും ബിഡബ്ല്യുഎഫ് സൂപ്പർ 300 ടൂർണമെന്റിൽ സെമിഫൈനലിൽ പ്രവേശിച്ചു.
16 വയസുകാരി തൻവി മലേഷ്യൻ താരം കറുപ്പത്തേവൻ ലെത്ഷാനയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി കരിയറിൽ ആദ്യമായി സെമിയിൽ പ്രവേശിച്ചു. വെറും 33 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-13, 21-16 സ്കോറിനായിരുന്നു ജയം.
ജൂണിയർ ലോക ചാന്പ്യനായ ചൈനീസ് തായ്പേയിയുടെ കുവോ കുവാൻ ലിന്നിനെ 22-20, 21-9 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ആയുഷ് അവസാന നാലിൽ ഇടം നേടിയത്.